Saturday, 27 June 2015

ഹാപ്സ്ബർഗ്ഗ്‌ ആപ്സിന്തേ

പ്രേമം സിനിമയിലെ മലരും മേരിയും ആ ഖോഷിയ്ക്കപ്പെട്ടപ്പോൾ ആരാലും ശ്രദ്ധിയ്ക്കപ്പെടാതെ പോയ വളരെ പ്രധാനപ്പെട്ട ഒന്നുണ്ട്‌ ...
ബേക്കറി മുതലാളിയായ ജോർജ്ജ്‌ മൂന്നാമത്തെ കാമുകിയായ സെലിനെ പ്രപ്പോസ്‌ ചെയ്തപ്പോളുണ്ടായ നിരാശയിൽ തിട്ടപ്പുറത്തിരുന്ന് മരുന്നടിച്ച്‌ ഫിറ്റായിരിയ്ക്കുമ്പോ കാണാനെത്തുന്ന സുഹൃത്തുക്കളുടെകയ്യിൽ ഒരു നീളൻ പൊതിയുണ്ട്‌...ലോകത്തിൽ തന്നെ അപൂർവ്വമായി മാത്രം കിട്ടുന്ന
" ഹാപ്സ്ബർഗ്ഗ്‌ ആപ്സിന്തേ " എന്ന ഒരു തരം മദ്യമാണാ കുപ്പിയിലുണ്ടായിരുന്നതെന്നു അധികമാരും തിരിച്ചറിഞ്ഞില്ല ...അരയടിച്ചാൽ ദീപാരാധന തൊഴാനുള്ള പവ്വർ ഈ പ്രാദേശിക ചാരായത്തിനുണ്ടെന്നാണു ഈ രംഗത്ത്‌ റി സേർച്ചുകൾ നടത്തിയിട്ടുള്ള വിദഗ്‌ ധർ അഭിപ്രായപ്പെട്ടത്‌ .. താഴെ കാണുന്ന പടത്തിൽ ഇതിനേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉണ്ട്‌...സന്മനസ്സുള്ള സുഹൃത്തുക്കൾ ഈ വിവരം ശ്രദ്ധിയ്ക്കുകയും നാട്ടിലേയ്ക്ക്‌വരുമ്പോൾ നിങ്ങൾ കൊണ്ടു വരുന്ന വിലപ്പെട്ട അവശ്യ വസ്തുക്കളുടെ ഇനത്തിൽ ഉൾപ്പെടുത്തുകയും നാട്ടിലെത്തുമ്പൊ ഈയുള്ളവനെ കൂടി ഓർക്കുകയും ചെയ്യണമെന്നു അഭ്യർത്തിയ്ക്കുന്നു....
ആർട്ടിമീസിയ അബ്സിന്തം എന്ന ചെടിയുടെ ഇലകളും പൂക്കളുംഇട്ട് വാറ്റി എടുക്കുന്നതും ഉയർന്ന അനുപാതത്തിൽആൽക്കഹോൾ ഉള്ളതുമായ ഒരു മദ്യമാണ് അബ്സാന്ത്. ഇത് വെള്ളം ചേർക്കുമ്പോൾ പാലിന്റെ നിറം വരുന്ന തരം മദ്യമാണ്. ഗ്ലാസ്സിൽ അബ്സാന്ത് ഒഴിച്ചിട്ട് കുറുകെ ചിത്രത്തിൽ കാണുന്ന അബ്സാന്ത് സ്പൂണിന്മേൽ ഒരു ഷുഗർ ക്യൂബ് വയ്ച്ച് അതിനുമുകളിൽ കൂടി തണുത്ത വെള്ളം ഒഴിച്ചിട്ടാണ് കുടിക്കുക. വെള്ളം ഒഴിക്കുമ്പോൾ മെല്ലെ മെല്ല ഒഴിക്കണം എന്നാണ് പ്രമാണം എന്നാലേ പഞ്ചസാരയ്ക്ക് അലിഞ്ഞ് ചേരാൻ സമയം കിട്ടൂ.ഇതിന്റെ ഉയർന്ന വീര്യം കാരണം പല രാജ്യങ്ങളിലും അബ്സാന്തിന് നിരോധനമുണ്ട്.

No comments:

Post a Comment